എനിക്കൊന്ന് കുമ്പസാരിക്കണം’ വാഹനാപകടത്തില്‍ പെട്ട വ്യക്തി വൈദികനോട് നടത്തിയ അഭ്യര്‍ത്ഥന

മെക്‌സിക്കോ ഹൈവേയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ ചിത്രവും ആ സഥലത്ത് വച്ചു തനിക്കുണ്ടായ ഒരു അനുഭവവും വിവരിച്ചുകൊണ്ട് ഫാ.സാല്‍വദോര്‍ ന്യൂനോ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിക്കഴിഞ്ഞു.

അച്ചന്റെ കുറിപ്പില്‍ നിന്നുളളവരികള്‍:

ഞാനും എന്റെ സഹോദരനും മാതാപിതാക്കളുമായി യാത്ര ചെയ്യുകയായിരുന്നു.യാത്രയ്ക്കിടയില്‍ ഞങ്ങളെകടന്ന് ഒരു കാര്‍ കടന്നുപോകുന്നത് ശ്രദ്ധിക്കുകയുണ്ടായി.പെട്ടെന്നാണ് അത് സംഭവിച്ചത്. കാറിന് നിയന്ത്രണം നഷ്ടമായി എവിടെയോ ഇടിച്ചു നിശ്ചലമായി, ഞങ്ങള്‍ വേഗം കാര്‍ നിര്‍ത്തിയിട്ട് അപകടസ്ഥലത്തേക്ക് ഓടി്‌ച്ചെന്നു,അതിനിടയില്‍ 911 വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന ചെറുപ്പക്കാരന്റെ മുഖം വിളറി വെളുത്തിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
ഞാനൊരു വൈദികനാണ്. കൂടെയുളളത് ഡോക്ടറാമ്. താങ്കള്‍ക്ക് എന്താണ് ചെയ്തുതരേണ്ടത്?
ഉടന്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞത് എനിക്ക് കുമ്പസാരിക്കണമെന്നായിരുന്നു. വീണ്ടും ജനിക്കാന്‍ അയാള്‍ക്ക് ദൈവം ഒരു അവസരം കൊടുത്തിരിക്കുന്നു. .ഞാന്‍ അയാള്‍ക്ക് ബ്ലെസിംങ് നല്കി. ട്രോമറ്റോളജിസ്റ്റിന്റെ സേവനത്തിനായി ബുക്ക് ചെയ്യുകയും ചെയ്തു. അപകടകരമായതൊന്നും അവിടെ സംഭവിച്ചില്ല.’

ഏതൊരു യാത്രയ്ക്ക് മുമ്പും മാതാവിനോടും ഈശോയോടുംപ്രാര്‍ത്ഥിച്ചിട്ടേ ഇറങ്ങാവൂ എന്നും വൈദികര്‍ക്കും ഡോക്ട്േഴ്‌സിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അച്ചന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.