Browsing Category

KERALA CHURCH

ക്രൈസ്തവ സമൂഹത്തിന്റെ പരാതി ഗൗരവമുള്ളത്: പി എസ് ശ്രീധരന്‍പിള്ള

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന ക്രൈസ്തവ നേതൃത്വത്തിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. ഇതുള്‍പ്പടെ ക്രൈസ്തവ

അഭയ കേസ്: ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരോട് കുറ്റകൃത്യങ്ങളെക്കുറിച്ച് ഇന്ന് വീണ്ടും നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കും. സാക്ഷികള്‍ നല്‍കിയ മൊഴികളിലെ പ്രധാനഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങള്‍

മിശ്രവിവാഹച്ചടങ്ങില്‍ പങ്കെടുത്തതില്‍ ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ ഖേദം പ്രകടിപ്പിച്ചു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽപ്പെട്ട കടവന്തറ ഇടവക ദേവാലയത്തിൽ വച്ച് അന്യമതസ്ഥനായ യുവാവും ക്രൈസ്തവ യുവതിയും തമ്മിലുള്ള വിവാഹ തിരുക്കർമ്മത്തിൽ പങ്കെടുത്തത് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിൽ മാർ മാത്യു വാണിയ കിഴക്കേൽ ഖേദം

കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി സ്വയം സമര്‍പ്പിച്ച പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സെബാസ്റ്റ്യന്‍…

മുംബൈ: പ്രശസ്ത വചനപ്രഘോഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വിഡി അന്തരിച്ചു. 87 വയസായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദൈവാലയത്തില്‍.

കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഇന്ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാര്‍

ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം 14 ന്

തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേല്ക്കുന്ന ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14 ന് തിരുവല്ലയില്‍ നടക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന

തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ സെക്രട്ടറി ജനറലായി മലയാളി വൈദികന്‍ നിയമിതനായി

റോം: റോമിലെ തെരേസിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്റെയും സെക്രട്ടറി ജനറലായി ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം ഒസിഡി നിയമിതനായി. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഇദ്ദേഹം

ഫാ.ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറി

കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കുന്ന പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയായി ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കമ്മീഷന്‍ ചെയര്‍മാന്‍.

ബിലീവേഴ്‌സ് ചര്‍ച്ച് പരിശോധന; പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 15 കോടി രൂപ

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇതുവരെ കണക്കില്‍പ്പെടാത്ത 15 കോടിരൂപ ആദായനികുതി വകുപ്പ് കണ്ടെത്തി, കേരളത്തിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളില്‍ നി്ന്നാണ് ഇത്രയും തുക കണ്ടെത്തിയതെന്നും

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷന്‍

തിരുവനന്തപുരം: വിദ്യാഭ്യാസം,സാമ്പത്തികം,ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു.പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ. ബി കോശിയാണ് കമ്മീഷന്‍ അധ്യക്ഷന്‍.