Wednesday, January 15, 2025
spot_img
More

    ഭയത്തെ എങ്ങനെ അതിജീവിക്കാം?

    നിത്യജീവിതത്തില്‍ പലതരം ഭയങ്ങളുടെ മധ്യേയാണ് നാം ജീവിക്കുന്നത്. ആ ഭയങ്ങളുടെയെല്ലാം തീവ്രത വര്‍ദ്ധിപ്പിക്കുന്ന വിധത്തിലാണ് കോവിഡ് 19 എത്തിയത്. ഈ സാഹചര്യത്തില്‍ നിത്യജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന പല തരം ഭയങ്ങളെയും ഒരു വിശ്വാസി എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

    യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക

    യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനുള്ള വൈമുഖ്യം നമ്മുടെ ഭയം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാറ്റിലും ദൈവത്തെ കണ്ടെത്തുക. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാറ്റിലും ദൈവത്തെ കണ്ടെത്താനും കാണാനും ശ്രമിച്ചാല്‍ ആന്തരികമായ സമാധാനം നാം അനുഭവിക്കും.

    യത്തെ അംഗീകരിക്കുക

    ഭയത്തെ അംഗീകരിച്ചുകഴിയുന്നതോടെ ഭയത്തില്‍ നിന്ന് മോചിതരാകും. ഭയം നമ്മെ കീഴടക്കുന്നതിന് മുമ്പ് ഭയത്തെ നാം കീഴടക്കുക. ഭയം ഒരിക്കലും നല്ല തീരുമാനം എടുക്കാന്‍ നമ്മെ സഹായിക്കുകയില്ല. ഭയം നമുക്ക് ആശ്വാസം നല്കുകയുമില്ല.

    ദൈവഹിതം തിരിച്ചറിയുക

    ദൈവഹിതം തിരിച്ചറിയുക. ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കുക ദൈവിക സാന്നിധ്യത്തിലേക്ക് നമ്മെ സമര്‍പ്പിക്കുക.ഭയത്തെ കീഴടക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള അഭിമുഖസംഭാഷണം പോലെയായിരിക്കണം ദൈവവുമായിട്ടുള്ള പ്രാര്‍ത്ഥന.

    ദൗര്‍ബല്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുക

    ദൗര്‍ബല്യങ്ങള്‍ക്ക് കീഴടങ്ങുകയല്ല അവയ്‌ക്കെതിരെ പോരാടുകയാണ് അവയില്‍ നിന്ന് മോചിതരാകാനുള്ള എളുപ്പമാര്‍ഗ്ഗം. ദൈവകൃപ നമുക്ക് ഇക്കാര്യത്തില്‍ ആവശ്യമാണ്. ദൈവകൃപയ്ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!