ഇങ്ങനെയൊരു ചോദ്യം കേള്‍ക്കുമ്പോള്‍ ഇതേതുപ്രാര്‍ത്ഥന എന്നായിരിക്കും പലരും സംശയിക്കുക. എന്നാല്‍ പ്രാര്‍ത്ഥന ഏതെന്ന് കേട്ടുകഴിയുമ്പോള്‍ ഓ ഇതെനിക്ക് വളരെസുപരിചിതമാണല്ലോ എന്ന് പറയുകയും ചെയ്യും. ഇനി ഏതാണ് ഈ പ്രാര്‍ത്ഥനയെന്ന് പറയാം.
ഓ എന്റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം കൂടുതല്‍ ആവശ്യമുളളവരെയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമേ ആമ്മേന്‍
പരിശുദ്ധ ജപമാലയ്ക്ക് ശേഷം നാംപ്രാര്‍ത്ഥിക്കുന്ന ജപമാണ് ഇതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ഓരോ ദിവ്യരഹസ്യങ്ങള്‍ക്കു ശേഷവും ഈ പ്രാര്‍ത്ഥന ചൊല്ലണം എന്ന് മാതാവ് ആവശ്യപ്പെട്ടതിന്‍പ്രകാരമാണ് ജപമാലയില്‍ നാം ഈ പ്രാര്‍ത്ഥന ചേര്‍ത്തിരിക്കുന്നത്.