Wednesday, January 15, 2025
spot_img
More

    വ്യാജ പോസ്റ്റര്‍: നടപടിക്കൊരുങ്ങി ഫാ. ടോം ഓലിക്കരോട്ട്

    തലശ്ശേരി: തന്റെ പേരില്‍ വര്‍ഗീയ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനിയമ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഫാ. ടോം ഓലിക്കരോട്ട്.ഇസ്രായേൽ വോയ്സ് എന്ന ലേബലിൽ വിവിധ ഫേസ്ബുക്ക് പേജുകളിൽ തന്റെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഫാ. ടോം ഓലിക്കരോട്ട് അറിയിച്ചത്.

    കർണാടകയിലെ വിജയം മുസ്ലീം വർഗീയതയുടെ വിജയമാണെന്നും ക്രൈസ്തവർ അരക്ഷിതരാകുമെന്നും ഫാ.ടോം ഓലിക്കരോട്ട് പറഞ്ഞു എന്നു ധ്വനിപ്പിക്കുന്ന വ്യാജ പോസ്റ്ററുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. എന്നാൽ ഇത് വ്യാജമാണെന്നും താൻ അത്തരത്തിൽ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് ഫാ. ടോം ഓലിക്കരോട്ട് വ്യക്തമാക്കി.

    തന്നെ മനപൂർവ്വം അപകീർത്തിപ്പെടുത്തുവാനും കത്തോലിക്ക സഭയുടേയും വൈദികരുടേയും പേരുപയോഗിച്ച് സമൂഹത്തിൽ വർഗീയത പടർത്താനുമുള്ള ചിലരുടെ കുത്സിത ശ്രമമാണ് ഇതിനു പിന്നിലെന്നും ഫാ. ഓലിക്കരോട്ട് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!