Wednesday, January 15, 2025
spot_img
More

    നല്ല മരണത്തിന് എങ്ങനെ ഒരുങ്ങാം? വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ നമ്മെ അഞ്ചു കാര്യങ്ങൾ പഠിപ്പിക്കുന്നു.

    മരിക്കും എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഉറപ്പാണ്. എന്നാല്‍ എന്നു മരിക്കുമെന്ന് നമുക്കാര്‍ക്കും അറിയില്ല. പക്ഷേ നന്നായി ജീവിച്ചാല്‍ മാത്രമേ നല്ലതുപോലെ മരിക്കാന്‍ കഴിയൂ. എങ്ങനെയാണ് നല്ലതുപോലെ മരിക്കാന്‍ ജീവിതത്തില്‍ ഒരുങ്ങേണ്ടത് എന്ന് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്

    1 മാസം തോറുമുളള കുമ്പസാരം


    2 സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനം


    3 ജീവിതത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന പുണ്യാഭിവൃദ്ധികളെക്കുറിച്ചുള്ള ദിവസവും ഒരു മണിക്കൂര്‍ നേരത്തെ ധ്യാനം.


    4 ഏതെങ്കിലും ഒരു വിശുദ്ധനെ തിരഞ്ഞെടുത്ത് ഒരു മാസം ആ വിശുദ്ധന്റെ മാധ്യസ്ഥം തേടി നല്ല മരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക


    5 ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ രചിച്ച നന്മരണപ്രാര്‍ത്ഥനകള്‍ ചൊല്ലുക.

    ( ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പ രചിച്ച പ്രാര്‍ത്ഥന)

    ഓ കരുണയുള്ള ഈശോയേ, അങ്ങ് പീഡ സഹിച്ചതിന്റെയും രക്തം വിയര്‍ത്തതിന്റെയും ഞങ്ങള്‍ക്കുവേണ്ടി മരിച്ചതിന്റെയും യോഗ്യതയാല്‍ ഒരുക്കമില്ലാത്തതും പെട്ടെന്നുളളതുമായ മരണത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.

    ഏറ്റവും ദയയുള്ള ഈശോനാഥാ, അങ്ങയെ നീചമായി ചാട്ടവാറടിച്ചതിന്റെയും മുള്‍മുടി ധരിപ്പിച്ചതിന്റെയും അവിടുന്നേറ്റ പീഡകളുടെയും യോഗ്യതകളെ പ്രതി പരിശുദ്ധ കുദാശകള്‍ സ്വീകരിക്കാതെ ഞങ്ങള്‍ മരിക്കുവാനിടയാകരുതേ എന്ന് താഴ്മയോടെ ഞങ്ങള്‍ യാചിക്കുന്നു. സ്‌നേഹനിധിയായ ഈശോയേ, അങ്ങയുടെ പീഡകളുടെയും ദു:ഖത്തിന്റെയും യോഗ്യതയാലും അവിടുത്തെ തിരുരക്തത്തിന്റെ മുറിവുകളാലുും എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു, പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നുള്ള അവിടുത്തെ അവസാനവാക്കുകളാലും പെട്ടെന്നുള്ള മരണത്തില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു.

    മനസ്തപിക്കുന്നതിനുള്ള അവസരം ഞങ്ങള്‍ക്ക് തരണമേ. നിത്യമായി അങ്ങയോടൊത്ത് വസിക്കുന്നതിനായി കൃപയോടെ ഈ ഭൂമിയില്‍ന ിന്ന് കടന്നുപോകുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!