Wednesday, January 15, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അഖണ്ഡ ജപമാല

    ലണ്ടൻ:  ലോകം മുഴുവൻ വൻ  പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന ഈ അവസരത്തിൽ  ദൈവകരുണക്കായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മേയ് നാലു മുതൽ 31 വരെയുള്ള ദിവസങ്ങളിൽ അഖണ്ഡ ജപമാല നടത്തുന്നു.

    ഈ ദിവസങ്ങളിൽ രൂപതയിലെ എല്ലാ മിഷനുകളിലുംപ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത് കുടുംബങ്ങളിൽ രാത്രി 12 മുതൽ പിറ്റേന്ന് രാത്രി 12 വരെയുള്ള 24 മണിക്കൂറും നിരന്തരമായി  ജപമാല അർപ്പിക്കുന്ന രീതിയിലാണ് ഈ പ്രാർത്ഥന  ക്രമീകരിച്ചിരിക്കുന്നത് . ഓരോ മിഷനുകളിലെയും ഓരോ കുടുംബങ്ങൾ അരമണിക്കൂർ വീതമുള്ള സമയ ക്രമം തിരഞ്ഞെടുത്ത് പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ജപമാലയർപ്പിക്കും . രൂപതയിലെ എല്ലാ കുടുംബങ്ങളും ഈ അഖണ്ഡജപമാലയിൽ  പങ്കു ചേരുന്ന വിധത്തിലാണിത് ക്രമീകരിച്ചിരിക്കുന്നത് .

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി ഒരു കുടുംബമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി കുടുംബങ്ങളേയും മിഷനുകളേയും രൂപതയേയും സഭയേയും രാജ്യത്തേയും ലോകം മുഴുവനേയും മറിയത്തിന്‍റെ വിമലഹൃദയത്തിൽ സമർപ്പിച്ച്‌ പ്രാർഥിക്കുവാനായി എല്ലാവരും ഒരുങ്ങണമെന്ന് രൂപതയുടെ സ്പിരിച്വൽ ഷെയറിംഗ് കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!