Wednesday, January 15, 2025
spot_img
More

    ഇനി നമുക്ക് സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെക്കുറിച്ച് ചിന്തിക്കാം

    സ്വര്‍ഗ്ഗത്തെക്കുറിച്ച് എന്തുമാത്രം ചിന്തിച്ചിട്ടുണ്ട്? സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെക്കുറിച്ചോ? സ്വര്‍ഗ്ഗത്തെയും സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെയും കുറിച്ച് കിട്ടിയ ദര്‍ശനങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

    സ്വര്‍ഗ്ഗത്തിലെ ആനന്ദം ക്ഷണികമല്ല. അത് മാറ്റമില്ലാത്തതാണ്. കാരണം തിരഞ്ഞെടുക്കപ്പെട്ടവര്‍ മഹത്വത്തില്‍ സ്ഥിരപ്പെടുന്നതിനാല്‍ അവര്‍ക്ക് ഭയമോ ആശങ്കകളോ ഇല്ല. സ്ഥിരമായ സന്തോഷം. എത്ര യുഗങ്ങള്‍ കടന്നുപോയാലും അതിന് മാറ്റമില്ല. എന്നേക്കുമായുള്ള സൗഭാഗ്യങ്ങളാണ് അവര്‍ അനുഭവിക്കുന്നത്. അതുകൊണ്ട് അതിന്റെ മാധുര്യം നൂറിരട്ടിയാണ്, സ്വര്‍ഗ്ഗത്തിലെ ആനന്ദം മറ്റൊന്നിന്റെയും തുടര്‍ച്ചയല്ല. അത് എന്നേക്കുംഉളളതാണ്. സ്വര്‍ഗ്ഗത്തിലെ ആനന്ദത്തിലേക്ക്പ്രവേശിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്.

    അവര്‍ സമയത്തിന്റെ തടവുകാരല്ല. അവര്‍ക്ക് ഭൂതകാലമോ ഭാവികാലമോ ഇല്ല. അവര്‍ വര്‍ത്തമാനകാലത്തില്‍ സ്ഥിരമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലെ സന്തോഷങ്ങളോ.. അവ ക്ഷണികമാണ്. ഇന്ന് സന്തോഷംഅനുഭവിച്ചാല്‍ നാളെ അതിന്റെ തുടര്‍ച്ചയുണ്ടാകണമെന്നില്ല. ഭൂമിയിലെ സന്തോഷം തുള്ളിത്തുള്ളിയായി ലഭിക്കുന്നതാണ്. പക്ഷേ സ്വര്‍ഗ്ഗത്തിലെ ആനന്ദം അങ്ങനെയല്ല. മാറ്റമില്ലാത്തതും വിഭജിക്കാനാവാത്തതുമാണ് ആ ആനന്ദം.

    ദൈവികജീവനില്‍ ചേരുന്ന ആദ്യനിമിഷം മുതല്‍തന്നെ ഈ ആനന്ദം അനുഭവിച്ചുതുടങ്ങുന്നു. പൂര്‍ണ്ണവും സംതൃപ്തവുമാണ് ആ ആനന്ദം. സ്വര്‍ഗ്ഗത്തിലെ ആനന്ദത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആ ആനന്ദത്തില്‍ പ്രവേശിക്കാന്‍തോന്നുന്നില്ലേ.. എങ്കില്‍ അവിടെയെത്തിച്ചേരാന്‍ യോഗ്യമായ വിധത്തില്‍ ഭൂമിയിലെ ഈ ജീവിതം നയിക്കാന്‍ നമുക്ക് ശ്രമിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!