Wednesday, January 15, 2025
spot_img
More

    കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം:ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

    കാഞ്ഞിരപ്പള്ളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

    കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികൾ വളരണം. ലോകം വിരൽത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം. ലോകത്തിൻറെ അതിർത്തികൾ വരെയെത്തുന്ന അവസരങ്ങള്‍ നമ്മെ തേടിവരില്ലെന്നും തേടിപ്പിടിക്കണമെന്നും അവസരങ്ങളെ ദൈവത്തിൻറെ അനുഗ്രഹങ്ങളായി കാണണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

    കെസിഎസ്എല്‍ സംസ്ഥാന ചെയര്‍മാന്‍ ജെഫിന്‍ ജോജോ അധ്യക്ഷത വഹിച്ചു.
    സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് മുഖ്യപ്രഭാഷണവും നടത്തി. കെസിഎസ്എല്‍ കാഞ്ഞിരപ്പള്ളി രൂപത വൈസ്പ്രസിഡന്റ് റോണി സെബാസ്റ്റിയന്‍, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

    ഫാ. കുര്യന്‍ തടത്തില്‍
    സംസ്ഥാന ഡയറക്ടര്‍, കെസിഎസ്എല്‍

    കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍ കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന നേതൃത്വക്യാമ്പ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍  ഉദ്ഘാടനം ചെയ്യുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!