Wednesday, January 15, 2025
spot_img
More

    പ്രത്യാശാ മാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?


    വര്‍ഷം 1871 ജനുവരി 17
    ഫ്രാന്‍സ്, പോണ്ടുമെയിന്‍
    ഫ്രാന്‍സും പേര്‍ഷ്യയും തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പോണ്ടുമെയിനിലെ ഒരു ധാന്യപ്പുരയില്‍ രണ്ടു ആണ്‍കുട്ടികള്‍ പിതാവിനെ ജോലിയില്‍ സഹായിക്കുകയായിരുന്നു. അപ്പോഴാണ് അത്ഭുതകരമായ ഒരു ദൃശ്യം അവര്‍ കണ്ടത്. സുന്ദരിയായ ഒരു പെണ്‍കുട്ടി അവരെ നോക്കി പുഞ്ചിരിക്കുന്നു. ആപെണ്‍കുട്ടിയുടെ കൈയില്‍ ഒരു ബാനറുമുണ്ടായിരുന്നു. അതില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ അവര്‍ ഇപ്രകാരം വായിച്ചു.
    എന്റെ മക്കളേ പ്രാര്‍ത്ഥിക്കുക, ദൈവം യഥാസമയം നിങ്ങളെ ശ്രവിക്കും. എന്റെ മകനെ സ്പര്‍ശിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

    ഈ സംഭവം മറ്റുള്ളവരും അറിഞ്ഞു. എല്ലാവരും ആ സന്ദേശം ഉറക്കെവായിച്ചു, പ്രാര്‍ത്ഥിച്ചു, ജനങ്ങള്‍ നിലവിളിയോടെ ദൈവസന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി. അന്നേ ദിവസം അവിശ്വസനീയമായ ഒരു സംഭവം നടന്നു. പേര്‍ഷ്യന്‍ സൈന്യം ഫ്രാന്‍സില്‍ നിന്നു തോറ്റുപിന്മാറി.
    പ്രത്യാശാ മാതാവിന്റെ ദര്‍ശനംഎന്നാണ് ഈ ദര്‍ശനം അറിയപ്പെടുന്നത്. പരിശുദ്ധ അമ്മ അന്ന് പറഞ്ഞ വാക്കുകള്‍ നമുക്ക് വിശ്വസിക്കാം.

    അമ്മപറഞ്ഞതുപോലെ നമുക്ക് പ്രാര്‍ത്ഥനയില്‍ ജീവിക്കാം. ദൈവം യഥാസമയം നമ്മെ ശ്രവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!