എല്ലാ മനുഷ്യരുടെയും എക്കാലത്തെയും സ്വപ്‌നങ്ങളിലൊന്നാണ് സമാധാനപൂര്‍വ്വമായ ജീവിതം. പക്ഷേ നമ്മുടെ തന്നെ അനര്‍ത്ഥഫലമായോ അശ്രദ്ധ കൊണ്ടോ ബോധപൂര്‍വ്വമോ അല്ലാതെയോ എല്ലാം നമ്മുടെ ജീവിതങ്ങളില്‍ നിന്ന് സമാധാനം നഷ്ടപ്പെടുന്നു. എവിടെയാണ് സമാധാനം നഷ്ടപ്പെടുന്നത്, എങ്ങനെയാണ് സമാധാനം നഷ്ടമാകുന്നത്? സമാധാനം എപ്പോഴും സന്തോഷത്തിന്റെ ഫലമാണ്. സന്തോഷവും സമാധാനവും ഒരുമിച്ചുചേര്‍ന്നുപോകുന്നവയാണ് എന്നും കൂടി അറിയണം. തിരുവചനത്തിന് ഇക്കാര്യത്തില്‍ നമുക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയും. സങ്കീര്‍ത്തനങ്ങള്‍ 32;12-14 ല്‍ പറയുന്നത് ഇപ്രകാരമാണ്.
ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ് അഭിലഷിക്കുകയും ചെയ്യുന്നുവോ. തിന്മയില്‍ നിന്ന് നാവിനെയും വ്യാജഭാഷണത്തില്‍ നിന്ന് അധരങ്ങളെയും സൂക്ഷിച്ചു കൊളളുവിന്‍. തിന്മയില്‍ നിന്ന് അകന്ന് നന്മ ചെയ്യുവിന്‍. സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുവിന്‍.
നാവും നാവുവഴിയുളള വ്യാജഭാഷണങ്ങളും സമാധാനം നഷ്ടപ്പെടുത്തുകയും സന്തോഷം അപഹരിക്കുകയും ചെയ്യുന്നതിനാല്‍ നമുക്ക് നാവിനെ സൂക്ഷിക്കാം. അങ്ങനെ സന്തോഷവും സമാധാനവും അനുഭവിക്കുകയും ചെയ്യാം.