Wednesday, January 15, 2025
spot_img
More

    കഴുന്നെള്ളിപ്പ് അനുഗ്രഹപ്രദമായിത്തീരാന്‍ നാം എന്താണ് ചെയ്യേണ്ടത്?

    കഴുന്നെളളിപ്പ് എന്ന ഭക്താഭ്യാസം നമുക്കെല്ലാവര്‍ക്കും പരിചയമുണ്ട്. എന്നാല്‍ കഴുന്നെള്ളിപ്പ് കൂടുതല്‍ അനുഗ്രഹപ്രദമായിത്തീരാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. കഴുന്നെളളിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കഴുന്നെളളിപ്പ്് അനുഗ്രഹപ്രദമായിത്തീരാന്‍ ഏറെ സഹായകരമായിരിക്കും.

    • കഴുന്നെള്ളിപ്പ് നടക്കുമ്പോള്‍ ഈശോ സഹിച്ച വേദനയും പീഡകളും അനുസ്മരിക്കുകയും വ്യക്തിപരമായ വേദനകളെ യഥാവിധി നോക്കിക്കാണുവാന്‍ നമ്മുടെ മനോഭാവത്തെ ക്രമീകരിക്കുകയും വേണം.
    • കര്‍മ്മങ്ങള്‍ വചനശുശ്രൂഷയോടുകൂടി ആരംഭിക്കുകയും കഴുന്ന് വഹിക്കുന്നതിന്റെ ശരിയായഅര്‍ത്ഥവും ലക്ഷ്യവും പകര്‍ന്നുനല്കുകയും വേണം.ഇവ ജീവിത വാഗ്ദാനങ്ങളിലേക്കും ജ്ഞാനസ്‌നാന നവീകരണത്തിലേക്ക് നയിക്കുന്നതുമാവണം.
    • കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാന സ്വീകരണത്തിനും ശേഷം മാത്രമേ കഴുന്ന് വഹിക്കാന്‍ പാടുള്ളൂ.

    കഴുന്നെള്ളിപ്പ് പോലെയുള്ള ഭക്താനുഷ്ഠാനങ്ങളെക്കുറിച്ച് ചില തെറ്റിദ്ധാരണകളുമുണ്ട്. നടത്തിയില്ലെങ്കില്‍ വിശുദ്ധരുടെ കോപം ഉണ്ടാകുമെന്ന മട്ടിലാണ് അത്തരം പ്രചരണങ്ങള്‍.. ഇത് തികച്ചും തെറ്റാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!