അതെ തിരുഹൃദയഭക്തി വിശുദ്ധഗ്രന്ഥാധിഷ്ഠിതമാണ്. സ്‌നേഹം തന്നെയായ അവിടുന്ന് തകര്‍ന്ന ഹൃദയങ്ങളെ നേരെയാക്കിയെന്നും( ഏശയ്യ 61:2) ശിലാഹൃദയത്തിന് പകരം മാംസളഹൃദയം നല്കി( എസ 11,1936,26) എന്നും നാം വായിക്കുന്നുണ്ട്. വിനീതഹൃദയത്തില്‍ നിന്നു പഠിക്കാനാണ്( മത്താ 11,29) ആവശ്യപ്പെടുന്നത്. ക്രിസ്തുവിന്റെ പിളര്‍ക്കപ്പെട്ട ഹൃദയത്തെക്കുറിച്ച് യോഹന്നാന്‍ ശ്ലീഹാ രേഖപ്പെടുത്തിയിട്ടുുണ്ട്>(1934) കുരിശിലെ പിളര്‍ക്കപ്പെട്ട ഹൃദയത്തില്‍ നിന്നാണ് സഭ രൂപമെടുത്തത് എന്നാണ് വി. എഫ്രേം പറയുന്നത്. സഭാജീവിതത്തില്‍ പരി. കുര്‍ബാനയിലുള്ള പങ്കുകൊള്ളല്‍ ഈശോയുടെ തിരുഹൃദയത്തോട് ആഴപ്പെടാനുള്ള മാര്‍ഗ്ഗമാണെന്ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയും പന്ത്രണ്ടാം പീയുസ് മാര്‍പാപ്പയും ഓര്‍മ്മിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ തിരുഹൃദയഭക്തിയുടെ വളര്‍ച്ചയുടെ കാലമായിരുന്നു.