ഒരേ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുകയും ഒരേ അച്ഛന്റെ മക്കളായിരിക്കുകയും ചെയ്തിട്ടും പല സഹോദരങ്ങളും സ്വഭാവം കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തരാണ്. എന്നാല്‍ അപൂര്‍വ്വംചില സഹോദരങ്ങള്‍ അവരുടെ ജീവിതം കൊണ്ട് സമാനതകള്‍ പുലര്‍ത്തുന്നവരാണ്.
ഇത്തരം സമാനതകള്‍ വിശുദ്ധിയില്‍ പുലര്‍ത്തിയ ചില സഹോദരങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
വില്ലിബാള്‍ഡ്,വൈന്‍ബാള്‍ഡ്, വാള്‍ ബര്‍ഗ എന്നിങ്ങനെയുള്ള മൂന്നു വിശുദ്ധരുണ്ട്. ഇവര്‍ മൂവരും സഹോദരങ്ങളായിരുന്നു.
എട്ടാം നൂറ്റാണ്ടാണ് ഇവരുടെ ജീവിതകാലം. വിശുദ്ധ ബോണിഫസ് ഇവരുടെ അമ്മാവനായിരുന്നു. അപ്പസ്‌തോലന്മാരായ ജെയിംസും ജോണും വിശുദ്ധരായി മാറി. ഇരുവരും സഹോദരങ്ങളായിരുന്നു. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കോസ്മാസും ഡാമിയനും വൈദ്യന്മാരായിരുന്നു. അതോടൊപ്പം സഹോദരങ്ങളും. രക്തസാക്ഷികളായിട്ടായിരുന്നു മരണം. വിശുദ്ധ ബെനഡിക്ടിന്റെ സഹോദരിയായിരുന്നു വിശുദ്ധ സ്‌കൊളാസ്റ്റിക്ക. ഫാത്തിമാമാതാവിന്റെ സന്ദേശങ്ങള്‍ സ്വീകരിച്ചവരായ ഫ്രാന്‍സിസ്‌ക്കോയും ജെസീന്തയും സഹോദരങ്ങളായിരുന്നു.