അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വ്യക്തിയാണല്ലോ ചാള്‍ഡ് ഡിഫൂക്കോള്‍ഡ്. പരിശുദ്ധ അമ്മയുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചാള്‍സിന് ആറുവയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. അന്നുമുതല്ക്കാണ് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തിലേക്ക് അവന്‍ യാത്രആരംഭിച്ചത്. മാതാവുമായുള്ള തന്റെ ബന്ധം എങ്ങനെയായിരുന്നുവെന്നും മാതാവിനോടുള്ള ഭക്തിയില്‍ എങ്ങനെ വളരാന്‍ കഴിയും എ്ന്നും വിശുദ്ധന്‍ തന്റെ ജീവിതത്തില്‍ നിന്ന് പറഞ്ഞുതരുന്ന കാര്യങ്ങള്‍ മരിയഭക്തരായ നമുക്കും ഏറെ ഉപകരിക്കും.
1 നിത്യസഹായമാതാവിനോട് പ്രാര്‍ത്ഥിക്കുക
ജീവിതവഴിയില്‍ നമ്മെ നയിക്കാന്‍ നിത്യസഹായമാതാവിന്റെ പ്രത്യേക മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കുക
2ഏകാന്ത നിമിഷങ്ങളില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക
ചിലപ്പോഴെങ്കിലും ജീവിതത്തില്‍ വ്ല്ലാത്ത ഏകാന്തത അനുഭവിക്കുന്നവരാണ് നാം. ഏകാന്തതയെ കീഴടക്കാന്‍ ലോകത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. അതിലൂടെ മാതാവിന്റെ സാന്നിധ്യം അനുഭവിച്ചറിയുക. പിന്നെ യാതൊന്നും നമ്മെ അലട്ടുകയില്ല.
3 മാതാവിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുക
ജീവിതത്തെയും പ്രവൃത്തികളെയും ്‌സ്വപ്‌നങ്ങളെയും ഭാവിയെയും പൂര്‍ണ്ണമായും മാതാവിന് വിട്ടുകൊടുക്കുക.
4 വിമലഹൃദയ സമര്‍പ്പണം നടത്തുക
മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കുക
5 മാതാവിനു വേണ്ടി പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസത്തില്‍ വിശുദ്ധ കാതറിന്‍ ലബ്രോറിക്കൊപ്പം പ്രാര്‍ത്ഥിക്കുക
മാതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട മാസമാണല്ലോ മെയ്. ഈ മാസത്തില്‍ വിശുദ്ധ കാതറിന്‍ ലബ്രോറിക്കൊപ്പം പ്രാര്‍ത്ഥിക്കണമെന്നാണ് ചാള്‍സ് പറയുന്നത്.
നമുക്ക് മരിയഭക്തരായ എല്ലാ വിശുദ്ധരോടും ചേര്‍ന്ന് മാതാവിനോട് പ്രാര്‍ത്ഥിക്കാം.