ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചിരുന്ന വിശുദ്ധനായിരുന്നു വിശുദ്ധ ജോണ്‍ മക്കിയാസ്. ജപമാലയെന്ന ആയുധമായിരുന്നു അദ്ദേഹം ഇതിനായി ഉപയോഗിച്ചിരുന്നത്. ശുദ്ധീകരണസ്ഥലത്തെ മോഷ്ടാവ് എന്നാണ് ജീവചരിത്രകാരന്മാര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
കാരണം ജപമാല പ്രാര്‍ത്ഥനയിലൂടെയായിരുന്നു വിശുദ്ധന്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിപ്പിച്ചിരുന്നത്. ജപമാല കൈയിലേന്തിയ വിധത്തിലാണ് വിശുദ്ധനെ എപ്പോഴും ചിത്രീകരിച്ചിരുന്നതും. ദരിദ്രരെ സേവിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും.
ദിവസം 200 ദരിദ്രരെയെങ്കിലും അദ്ദേഹം പലവിധത്തില്‍ സഹായിച്ചിരുന്നു. വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ സുഹൃത്തുകൂടിയായിരുന്നു വിശുദ്ധ ജോണ്‍ മക്കിയാസ്.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി ഒക്ടോബര്‍ മാസത്തില്‍ നമുക്ക് പ്രത്യേകമായി ജപമാലകള്‍ ചൊല്ലി പ്രാര്‍ത്ഥിക്കാം.