Wednesday, January 15, 2025
spot_img
More

    വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

    വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പല വിശുദ്ധരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. പല വിശുദ്ധരുടെയും ദര്‍ശനങ്ങളില്‍ തിരുക്കുടുംബം കടന്നുവന്നിട്ടുമുണ്ട്, ഉദാഹരണത്തിന് വിശുദ്ധ ഫൗസ്റ്റീനയ്ക്ക് സെന്റ് ജോസഫിന്റെ ദര്‍ശനം കിട്ടിയിട്ടുണ്ട.

    ആദ്യമായി ഇത്തരത്തിലുള്ള ദര്‍ശനം ഫൗസ്റ്റീനയ്ക്ക് ഉണ്ടായത് 1936 ഫെബ്രുവരി രണ്ടിനായിരുന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആന്റ് മേരി സഭാംഗങ്ങള്‍ വിശുദ്ധ ജോസഫിനോടുള്ള ഒരു പ്രാര്‍ത്ഥന രചിച്ചിട്ടുണ്ട്. ആ പ്രാര്‍ത്ഥനയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് ചുവടെ ചേര്‍ക്കുന്നത്.

    ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ വളരാനും നമ്മുടെ നിയോഗങ്ങള്‍ സമര്‍പ്പിക്കാനും ഏറെ സഹായകരമായിരിക്കും.

    മഹത്വപൂര്‍ണ്ണനായ വിശുദ്ധ യൗസേപ്പേ, അസാധ്യകാര്യങ്ങള്‍ സാധ്യമാക്കുന്നതിനായി അങ്ങേയ്ക്കുള്ള കഴിവിനെ എന്റെ ജീവിതത്തിലെ ഈ ദുഷ്‌ക്കരമായ കാര്യങ്ങള്‍ സാധ്യമാക്കുന്നതിനുള്ള സഹായത്തിനായി വിനിയോഗിക്കണമേ. ഞാന്‍ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ഈ പ്രശ്‌നം അങ്ങയുടെ സംരക്ഷണത്തിനും മാധ്യസ്ഥത്തിനുമായി സമര്‍പ്പിക്കുന്നു. എന്റെ വിശ്വസ്തനായ പിതാവേ എന്റെ എല്ലാ ആശ്രയവും അങ്ങയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു. അങ്ങയിലുളള എന്റെ വിശ്വാസത്തിന് ഇളക്കം തട്ടരുതേ.. ഈശോയോടും മാതാവിനോടും ചേര്‍ന്നിരിക്കുന്ന അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. അങ്ങയുടെ നന്മയും മാധ്യസ്ഥശക്തിയും എന്റെ ജീവിതത്തില്‍ എനിക്ക് അനുഭവിച്ചറിയാന്‍ ഇടയാക്കണമേ. ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!