Wednesday, January 15, 2025
spot_img
More

    വാൽസിങ്ങാം തീർത്ഥാടനം ശനിയാഴ്ച; ആത്മീയസംഗീത വിരുന്നുമായി ചാമക്കാല അച്ചന്റെ നേതൃത്വത്തിൽ 35 അംഗ ക്വയര്‍ ടീം


    വാൽസിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ നസ്രേത്തെന്നു വിഖ്യാതമായ വാൽസിങ്ങാം മൂന്നാമത് തീർത്ഥാടനം ജൂലൈ 20 നു ആഘോഷിക്കും. മാതൃ ഭക്തർ ഒഴുകിയെത്തുമ്പോൾ മരിയഭക്തി ഗാനങ്ങളാലും, മാതൃ സ്തോത്ര ഗീതങ്ങളാലും ആത്മീയ ദാഹമുണർത്തി മരിയൻ അനുഭവമേകുവാന്‍ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള മുപ്പത്തിയഞ്ച് അംഗ ക്വയര്‍ ടീമാണ് അണിനിരക്കുന്നത്.

    ഫാ. സെബാസ്റ്റ്യൻ ചാമക്കാല

    ലണ്ടൻ റീജണൽ ചാപ്ലൈൻസികളുടെ സഹകാരിയും, രൂപതയുടെ ലിറ്റർജിക്കൽ മ്യൂസിക്  കോർഡിനേറ്ററുമാണ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല.     

    ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് പ്രശസ്ത ധ്യാന ഗുരുവും,ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ മാതൃ ഭക്തി പ്രഘോഷണം നടത്തും. ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

    മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം 12:45 നു ആരംഭിക്കും.

    ഉച്ച കഴിഞ്ഞു 2:45 ന് തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മെത്രാൻ മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തീര്‍ത്ഥാടന തിരുന്നാൾ കുർബ്ബാന അർപ്പിക്കും. യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാർ വൈദികര്‍ സമൂഹ ബലിയിൽ സഹ കാർമ്മികരായി പങ്കുചേരും.കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം പിതാവ് തന്നെ നൽകപ്പെടുന്നതാണ്. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

    മിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതാണ് എന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.    

    പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തിൽ പ്രാർത്ഥിച്ചൊരുങ്ങിക്കൊണ്ട്  വാൽസിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേർന്ന്, മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാന്‍  തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവർ ഏവരെയും  ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

    തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

    THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
    NORFOLK, LITTLE WALSINGHAM, NR22 6AL

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!