Wednesday, June 18, 2025
spot_img
More

    കത്തോലിക്കരുടെ എണ്ണം ലോകവ്യാപകമായി വര്‍ദ്ധിച്ചു

    വത്തിക്കാന്‍സിറ്റി: ലോകവ്യാപകമായി കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ലോക മിഷന്‍ ഞായറിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് ഈ സന്തോഷവാര്‍ത്തയുള്ളത്.

    2018 അവസാനത്തില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 15,716,000 കത്തോലിക്കര്‍ ഉണ്ട് എന്നതാണ് പുതിയ കണക്ക്. 2017 ലേതിനെക്കാള്‍ ഇത് കൂടുതലാണ്.

    എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. യൂറോപ്പ് 94,000, ആഫ്രിക്ക 9.2 മില്യന്‍, അമേരിക്ക 4.5 മില്യന്‍, ഏഷ്യ 1.8 മില്യന്‍. ഓഷ്യാന 177,000 എന്നിങ്ങനെയാണ് ആ കണക്കുകള്‍.

    യൂറോപ്പില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ മൂന്നാംവര്‍ഷമാണ് വിജയകരമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 1927 ല്‍ സ്ഥാപിതമായതുമുതല്‍ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി ലോകമിഷന്‍ ഞായറിനോട് അനുബന്ധിച്ച് ഇത്തരം കണക്കുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ആഫ്രിക്ക, ഏഷ്യ, ഓഷ്യാന എന്നിവിടങ്ങളില്‍ വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

    കത്തോലിക്കാ സഭ ലോകവ്യാപകമായി 73,164 കിന്റര്‍ഗാര്‍ട്ടന്‍സും 103,146 പ്രൈമറി സ്‌കൂളുകളും 49,541 സെക്കണ്ടറി സ്‌കൂളുകളും നടത്തുന്നുണ്ട്. 5,192 ഹോസ്പിറ്റലുകളും 15,481 ഡിസ്‌പെന്‍സറികളും 577 കുഷ്ഠരോഗാശുപത്രികളും 9295 അനാഥാലയങ്ങളും 15,423 അനാഥ-വൃദ്ധമന്ദിരങ്ങളും സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!