ഇസ്രായേല്‍:ക്രിസ്തുവിന്റെയും സഭയുടെയും ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ കേസറിയ ഫിലിപ്പിയില്‍ നിന്ന് പുരാവസ്തുഗവേഷകര്‍ ക്രൈസ്തവ ദേവാലയം കണ്ടെത്തി.
ജീവനുള്ള ദൈവത്തിന്റെ പുത്രനാണ് നീ എന്ന് പത്രോസ് ക്രിസ്തുവിനോട് പറയുകയും പത്രോസേ നീ പാറയാകുന്നു ഈ പാറമേല്‍ ഞാന്‍ എന്റെ പള്ളി പണിയും എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തു പത്രോസിന് അധികാരം ഏല്പിച്ചുകൊടുക്കുകയും ചെയ്തത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്.
ബാനിയാസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. പാന്‍ ദേവന് സമര്‍പ്പിക്കപ്പെട്ട ഒരു ക്ഷേത്രം പുരാതന കാലത്ത് ഇവിടെയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഹൈഫ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ അഡി എര്‍ലിച്ചാണ് ഗവേഷണത്തിന് നേതൃത്വം നല്കിയത്. നാല്, അഞ്ച് നൂറ്റാണ്ടുകള്‍ക്ക് പിന്നിലുള്ളതാണ് കണ്ടെത്തിയ ദേവാലയം എന്ന് ഇദ്ദേഹം പറയുന്നു. ബിസി 20 ലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നും എഡി 320 ഓടോ ഇവിടം പ്രമുഖ ക്രൈസ്തവ കേന്ദ്രമായിത്തീരുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.