തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഉത്തരമലബാറിലെ കര്‍ഷകരുടെ ജീവിതഭദ്രത ലക്ഷ്യമിട്ട് ബയോ മൗണ്ടന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ചു. കമ്പനിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി. കമ്പനിയുടെ ലോഗോ പ്രകാശനം കെ സുധാകരന്‍ എം പി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് നല്കി നിര്‍വഹിച്ചു. കമ്പനിയുടെ ബ്രോഷര്‍ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക് നല്‍കി പ്രകാശനം ചെയ്തു. കമ്പനി ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിച്ച് മുല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിതരണം ചെയ്യുന്ന ഈ സംരംഭം മലബാറിലെ കാര്‍ഷികമുന്നേറ്റത്തിന് വലിയ ഉത്തേജനം നല്കും.കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.