യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നാം വളരണമെന്ന് സ്വര്‍ഗ്ഗവും സഭയും ആഗ്രഹിക്കുന്നുണ്ട്.യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നാം കൂടുതല്‍ വളരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് സഭ യൗസേപ്പ് വര്‍ഷം ആചരിച്ചത്. യൗസേപ്പിതാവിനോട് കൂടുതലായി പ്രാര്‍ത്ഥിക്കണമെന്നും അവിടുത്തെ മാധ്യസ്ഥം യാചിക്കണമെന്നും പരിശുദ്ധ അമ്മയും ആഗ്രഹിക്കുന്നുണ്ട്. ധന്യയായ അഗ്രെദായിലെ സിസ്റ്റര്‍ മേരിയോട് പരിശുദ്ധ അമ്മ ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
മഹാവിശുദ്ധനായ യൗസേപ്പിതാവിനോടുളള സ്‌നേഹത്തിലും ഭക്തിയിലും നിങ്ങള്‍ തുടര്‍ച്ചയായി വളരേണ്ടതുണ്ട്, നിങ്ങളുടെ നിയോഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണവും മാധ്യസ്ഥവും യാചിക്കുക. ഏതു സാഹചര്യത്തിലും സാധിക്കുന്നിടത്തോളം ജനങ്ങളിലേക്ക് ഈ ഭക്തി എത്തിക്കുന്നതിന് നിങ്ങള്‍ തീവ്രമായി പരിശ്രമിക്കേണ്ടതുണ്ട്. അത്യന്തം വിശ്വസ്തനായ എന്റെ ഭര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ എന്തുകാര്യം അപേക്ഷിച്ചാലും സര്‍വ്വശക്തനായ ദൈവം ഭൂമിയില്‍ അത് അനുവദിച്ചിരിക്കും.
മാതാവിന്റെ ഈ വാക്കുകളില്‍ വിശ്വസിച്ചുകൊണ്ട് നമുക്ക് യൗസേപ്പിതാവിനോടുളള ഭക്തിയില്‍ കൂടുതലായി വളരാം.