യുക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിക്ക് കണ്ണീരോടെ വിട

റിവ്‌നീ: റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട യുക്രെയ്‌നിലെ റീവ്‌നി തിയോളജിക്കല്‍ ഓര്‍ത്തഡോക്‌സ് സെമിനാരി വിദ്യാര്‍ത്ഥി അലക്‌സാണ്ടറിന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിട നല്കി. 24 വയസ് പൂര്‍ത്തിയായതിന്റെ പിറ്റേന്നായിരുന്നു സംസ്‌കാരച്ചടങ്ങ്.

ഹോസ്‌റ്റോമെല്‍ പ്രദേശത്ത് നടന്ന സംഘര്‍ഷത്തിലാണ് അലക്‌സാണ്ടര്‍ കൊല്ലപ്പെട്ടത്. മുപ്പതോളം ഓര്‍ത്തഡോക്‌സ് വൈദികരുടെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാരം നടന്നത്. യുദ്ധസാഹചര്യത്തിലും ആയിരങ്ങള്‍ അലക്‌സാണ്ടറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. പട്ടാള ബഹുമതിയോടെയാണ് സെന്‌റ് നിക്കോളാസ് ദേവാലയത്തില്‍ സംസ്‌കരിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates