വിശുദ്ധ പാദ്രെ പിയോയെക്കുറിച്ചുള്ളസിനിമ തീയറ്ററിലെത്തുന്നതേയുള്ളൂ.പക്ഷേ അതിന്റെ ഷൂട്ടിംങിനിടയില്‍ തന്നെ ഒരു അത്ഭുതം സംഭവിച്ചു. ചിത്രത്തില്‍ വിശുദ്ധനായി അഭിനയിക്കുന്ന നടന്‍ ഷിയ ലാബിയൂഫ് കത്തോലിക്കാസഭയില്‍ അംഗമായി.
ബിഷപ് റോബര്‍ട്ട് ബാരോണുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മാനസാന്തരവും കത്തോലിക്കാവിശ്വാസവും പരസ്യമായി ഏറ്റുപറഞ്ഞത്. ചിത്രത്തിനുള്ള മുന്നൊരുക്കമായി ഏതാനും നാളുകള്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ അദ്ദേഹം ജീവിക്കുകയും ജീവിതരീതികള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അന്നുമുതല്‍ കത്തോലിക്കാവൈദികരുടെ ജീവിതരീതി അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. ജീവിതത്തിലെ വളരെ ഇരുണ്ട അവസ്ഥയിലൂടെകടന്നുപോകുമ്പോഴായിരുന്നു വിശുദ്ധനായി അഭിനയിക്കാനുളള ക്ഷണംലഭിക്കുന്നത്.
ആത്മഹത്യയെക്കുറിച്ച് വരെ ആലോചിച്ചിരുന്ന സമയമായിരുന്നു അത്. ഒരുപാട് അപവാദങ്ങളും നേരിട്ടിരുന്നു. സ്വന്തം തോക്കുപയോഗിച്ച് വെടിവച്ചുമരിക്കാന്‍ പോലുംആലോചിച്ചസമയം.
പക്ഷേ സിനിമയും പാദ്രെപിയോയും ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. തന്റെ ഈഗോ നശിപ്പിക്കാന്‍ ദൈവം ഒരുക്കിയതുപോലെ എല്ലാംതോന്നുന്നുവെന്നാണ് നടന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്.