ജീവിതം എപ്പോഴും അനിശ്ചിതത്വം നിറഞ്ഞതാണ്. അതാണ് ബൈബിള്‍ പറയുന്നത് മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു പക്ഷേ അന്തിമ തീരുമാനം ദൈവത്തിന്റേതാണെന്ന്. നാം നമ്മുടെ പല പ്രതീക്ഷകളും സമര്‍പ്പിച്ചിരിക്കുന്നത് വ്യക്തികളിലും സംഭവങ്ങളിലുമാണ്. അതുകൊണ്ടാണ് സംഭവങ്ങള്‍ പ്രതീക്ഷിക്കാത്തതും വ്യക്തികള്‍ മോശമായി പെരുമാറുകയും ചെയ്യുമ്പോള്‍ നാം നിരാശപ്പെടുന്നത്.
കാരണം നമ്മള്‍ നമ്മുടെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്നത് ദൈവത്തിലല്ല, വ്യക്തികളിലാണ്. എന്നാല്‍ ക്രൈസ്തവരെന്ന നിലയില്‍ നാം ദൈവത്തിലാണ് ശരണം വയ്‌ക്കേണ്ടത്, പ്രത്യാശ അര്‍പ്പിക്കേണ്ടത്. ദൈവം മാത്രമേ മാറ്റമില്ലാത്തവനായിട്ടുള്ളൂ. അവിടുന്ന് നമ്മെ ഒരിക്കലും തള്ളിക്കളയുകയില്ല. ദൈവം വിശ്വസ്തനാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു ബൈബിള്‍ വചനമാണ് നിയമാവര്‍ത്തനത്തിലെ 7:9 .
അതിനാല്‍ നിങ്ങള്‍ അറിഞ്ഞുകൊള്ളുക നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്‌നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകള്‍ വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.
അതെ, ഉടമ്പടി പാലിക്കുന്ന, അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുന്ന ദൈവത്തില്‍ നമുക്ക് പ്രത്യാശ അര്‍പ്പിക്കാം. ആ വിശ്വാസം നമ്മെ നിരാശരാക്കുകയില്ല.