ഏറ്റുമാനൂര്‍: തെലുങ്കാനയിലെ ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ച മലയാളി വൈദികവിദ്യാര്‍ത്ഥി ബിജോ തോമസ് പാലംപുരയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തെള്ളകംകാരിത്താസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
ഇതേസമയം ബിജോ തോമസിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെട്ട ഫാ.ടോണിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. തിങ്കളാഴ്ച നടത്തിയതിരച്ചിലിലാണ് ബിജോയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ.ടോണിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്,
കപ്പൂച്ചിന്‍ സഭയുടെ സെന്റ് ജോസഫ്‌സ് പ്രോവിന്‍സിലെ അംഗങ്ങളാണ് ഇരുവരും. തെലുങ്കാന അദിലാബാദ് മിഷനിലെ ചെന്നൂര്‍ അസ്സീസിഹൈസ്‌ക്കൂളിലെ അധ്യാപകരുമായിരുന്നു. സുപ്പീരിയര്‍ ഫാ. ആന്റണി അല്‍ഫോണ്‍സിനൊപ്പം ഗോദാവരി നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്്.
നദിയിലെ മണല്‍ക്കുഴിയില്‍ പെട്ട് ബിജോ മുങ്ങിപ്പോകുകയായിരുന്നു. ബിജോയെ രക്ഷിക്കാനുളളശ്രമത്തിലാണ് ഫാ. ടോണി ഒഴുക്കില്‍പെട്ടത്.