Thursday, January 23, 2025
spot_img

ചാവറയച്ചനെ നവോത്ഥാനചരിത്ര പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേരളപാഠാവലി ഏഴാം ക്ലാസിലെ പാഠപുസ്തകം

കോട്ടയം:ചാവറയച്ചനെ നവോത്ഥാനചരിത്ര പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേരളപാഠാവലി ഏഴാം ക്ലാസിലെപാഠപുസ്തകം, സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ നവകേരള സൃഷ്ടിക്കായി എന്നുള്ള എട്ടാം അധ്യായം കേരളത്തിലെ നവോത്ഥാന നായകരെക്കുറിച്ചാണ് വിവരിക്കുന്നത്.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍,വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍,അയ്യങ്കാളി,പണ്ഡിറ്റ് കെ പി കുറുപ്പന്‍,വക്കം അബ്ദുള്‍ ഖാദര്‍മൗലവി,വാഗ്ഭടാനന്ദന്‍,വി.ടി ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ച് പരാമര്‍ശമുള്ളപ്പോഴാണ് നാരായണഗുരുവിനെക്കാള്‍ അഞ്ചു പതിറ്റാണ്ട് മുമ്പ് 1805 ഫെബ്രുവരി 10 ന് ജനിച്ച് കേരളത്തിന്റെ നവോത്താന ചരിത്രത്തില്‍വിപ്ലവകരമായ മാററങ്ങള്‍ക്ക് കാരണക്കാരനായ ചാവറയച്ചനെക്കുറിച്ച് ഒരൊറ്റവരി പരാമര്‍ശം പോലുമില്ലാത്തത്.

മാന്നാനത്ത് സംസ്‌കൃതവിദ്യാലയവും ആര്‍പ്പൂക്കര ഗ്രാമപ്പഞ്ചായത്തില്‍ പ്രൈമറി സ്‌കൂളും ആരംഭിച്ചത് ചാവറയച്ചനായിരുന്നു. സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ ബെഞ്ചില്‍ ഇടവുംനല്കി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഏര്‍പ്പെടുത്തി.

ചാവറയച്ചന്റെ ഈ സേവനങ്ങളെയാണ് പാഠപു്‌സ്തകമ്മറ്റി തമസ്‌ക്കരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!