Sunday, January 19, 2025
spot_img
More

    ഡെന്‍വര്‍: സക്രാരിയും തിരുവോസ്തിയും മോഷണം പോയി

    ഡെന്‍വര്‍: ഡെന്‍വറിലെ ആഫ്രിക്കന്‍- അമേരിക്കന്‍ ദേവാലയത്തില്‍ നിന്ന് സക്രാരിയും കൂദാശ ചെയ്ത തിരുവോസ്തിയും മോഷണം പോയി. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികളാണ് നഷ്ടമായിരിക്കുന്നത് . ദേവാലയത്തിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ലൈവ്‌സ്ട്രീമിങ് കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ലാപ്പ് ടോപ്പും മോഷണവസ്തുക്കളില്‍ പെടുന്നു. ഓഗസ്റ്റ് 30-31 രാത്രിയിലാണ് സംഭവം.

    ആദ്യമായിട്ടാണ് ദേവാലയത്തില്‍ ഇങ്ങനെയൊരു സംഭവം. സെക്യൂരിറ്റി ക്യാമറ ഘടിപ്പിച്ചിരുന്നുവെങ്കിലും ക്യാമറയില്‍ സംശയാസ്പദമായി യാതൊന്നും പതിയുകയുണ്ടായില്ല. ദേവാലയത്തിലെ എല്ലാവസ്തുക്കളും ഇന്‍ഷ്വര്‍ ചെയ്തിട്ടുളളവയാണെങ്കിലും ഏറ്റവും അമൂല്യമായത് തിരുവോസ്തിയാണെന്നും അതിന്റെ വില ഈടാക്കാനാവാത്തതാണെന്നും ഫാ. കാവോ അഭിപ്രായപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!