കര്‍ത്താവിന്റെ ഭക്തരായ നാം എന്താണ് അവിടുന്നില്‍നിന്ന് പ്രതീക്ഷിക്കേണ്ടത്? നാം പ്രതീക്ഷിക്കേണ്ടത് എന്താണ് എന്നതിനെക്കുറിച്ച് വചനം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
കര്‍ത്താവിന്‌റെ ഭക്തരേ അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍. വീഴാതിരിക്കാന്‍ വഴി തെറ്റരുത്. കര്‍ത്താവിന്റെ ഭക്തരേ അവിടുത്തെ ആശ്രയിക്കുവിന്‍, പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. കര്‍ത്താവിന്‌റെ ഭക്തരേ ഐശ്വര്യവും നിത്യാനന്ദവുംഅനുഗ്രഹവും പ്രതീക്ഷിക്കുവിന്‍.( പ്രഭാ 2:7-9)
നമുക്ക് കര്‍ത്താവിന്‌റെ കരങ്ങളിലേക്ക് നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിച്ചുകൊടുക്കാം.അവിടുന്നില്‍ പ്രതീക്ഷയര്‍പ്പിക്കാം. അവിടുന്ന് നമുക്ക് നല്കുന്ന ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും ശാശ്വതമായിരിക്കും.