കുടുംബങ്ങളില്‍ സമ്പത്തിനെക്കാള്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ടത് സമാധാനമാണ്. സമാധാനം ഇല്ലെങ്കില്‍ സമ്പത്തുണ്ടായിട്ടും കാര്യമില്ല. കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകാന്‍ ജപമാല പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ച വിശുദ്ധനായിരുന്നു പോള്‍ ആറാമന്‍.
മരിയഭക്തനായിരുന്നു വിശുദ്ധ പോള്‍ ആറാമന്‍. മരിയഭക്തിയാണ് കുടുംബബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അടിസ്ഥാനമെന്ന് അദ്ദേഹം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് അദ്ദേഹം അങ്ങേയറ്റം പ്രയത്‌നിച്ചു. പോള്‍ ആറാമന്റെ കാലത്ത് നിരവധി മരിയന്‍ തീര്‍ത്ഥാടനാലയങ്ങള്‍ ഉയര്‍ന്നുവന്നു.
ക്രൈസ്തവ കുടുംബങ്ങളില്‍ ജപമാല പ്രാര്‍ത്ഥനകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു.കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ജപമാല പ്രാര്‍ത്ഥനയെ ഒരു പരിഹാരമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. പരിശുദ്ധ അമ്മ എല്ലാ നന്മകളുടെയും ഉറവിടമാണെന്നും എല്ലാ നന്മകളും വിതരണം ചെയ്യുന്നവളാണെന്നുമായിരുന്നു പോള്‍ ആറാമന്‍ അഭിപ്രായപ്പെ്ട്ടിരുന്നത്.
അമ്മയില്‍ നിന്ന് എല്ലാ നന്മകളും സ്വീകരിക്കുക അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് ഈ വിശുദ്ധന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി നമുക്ക് കുടുംബങ്ങളില്‍ സമാധാനം എന്ന പ്രധാനലക്ഷ്യം മുന്‍നിര്‍ത്തി പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.