Wednesday, January 22, 2025
spot_img

ദിവ്യകാരുണ്യസ്വീകരണവുമായി ബന്ധപ്പെട്ട തിരുവചനങ്ങള്‍

ദിവ്യകാരുണ്യസ്വീകരണം നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. വിശുദ്ധഗ്രന്ഥത്തില്‍ യേശുതന്നെ ഇതുമായി ബന്ധപ്പെട്ട് നമുക്ക് ചില കാര്യങ്ങള്‍ പറഞ്ഞുതരുന്നുമുണ്ട്. നമുക്കറിയാവുന്നതും എന്നാല്‍ ചിലപ്പോഴെങ്കിലും വിസ്മരിച്ചുപോകുന്നതുമായ ആ തിരുവചനങ്ങള്‍ മനസ്സിലാക്കുന്നത് കൂടുതല്‍ അര്‍ത്ഥവത്തായും ഒരുക്കത്തോടും ഭക്തിയോടും കൂടി ദിവ്യകാരുണ്യംസ്വീകരിക്കുന്നതിന് നമ്മെ സഹായിക്കും.

അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍വരുവിന്‍.ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം( മത്താ 11:28-29)

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കുംജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എ്‌ന്റെ ശരീരമാണ്.( യോഹ 6:51)

എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തംപാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.( യോഹ 6:54)

എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലുംവസിക്കുന്നു.( യോഹ 6:56)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!