വത്തിക്കാന്‍ സിറ്റി: കല്പനങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ ക്രൈസ്തവനാകില്ലെന്നും അയാള്‍ പരിശുദ്ധാത്മാവിനെ സ്വന്തം ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയും പരിശുദ്ധാത്മാവിന് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്രൈസ്തവനായി മാറുന്നുള്ളൂവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
ആദിമ ക്രൈസ്തവര്‍ പരിശുദ്ധാത്മാവിനാല്‍ വഴിനയിക്കപ്പെട്ടവരായിരുന്നു. പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തി, ധൈര്യത്തോടും ശക്തിയോടും കൂടി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. പരിശുദ്ധാത്മാവില്‍ സ്വാതന്ത്ര്യം അനുഭവിക്കുക. ദൈവേഷ്ടം നിറവേറ്റാന്‍ അത് നമുക്ക് ശക്തി നല്കും പ്രാര്‍ത്ഥനയിലൂടെയാണ് പരിശുദ്ധാത്മാവിനായി നാം വാതില്‍ തുറന്നുകൊടുക്കുന്നത് പരിശുദ്ധാത്മാവിന് വേണ്ടി ഹൃദയം തുറക്കാന്‍ കര്‍ത്താവ് എപ്പോഴും നമ്മെ സഹായിക്കും.
സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.