റോം:കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ ദിവ്യബലികളില്‍ നേരിട്ട് സന്നിഹിതരാകാന്‍ കഴിയാതെ പോയ വിശ്വാസികള്‍ക്കായി ഇതാ ഒരു പുരോഹിതന്‍ ദേവാ ലയത്തിന്റെ ടെറസില്‍ നിന്നുകൊണ്ട് വിശ്വാസികള്‍ക്കായി ബലിയര്‍പ്പിച്ചു. ദേവാലയത്തിന്റെ സമീപത്തുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ജനാലയിലൂടെയും ബാല്‍ക്കണിയിലൂടെയും ആ ദിവ്യബലിയില്‍ സംബന്ധിക്കുകയും ചെയ്തു. സാന്റാ എമേറെന്‍സിയാനാ ഇടവകയിലെ ഫാ. കാര്‍ലോയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇപ്രകാരം തന്റെ വിശ്വാസികള്‍ക്കായി ബലിയര്‍പ്പിച്ചത്.
നിങ്ങളൊരിക്കലും തനിച്ചല്ല എന്ന സന്ദേശം വിശ്വാസികള്‍ക്ക് നല്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇപ്രകാരം ബലിയര്‍പ്പിച്ചത്. നിരവധി അപ്പാര്‍ട്ട്‌മെന്റിലെ വിശ്വാസികള്‍ക്ക് തത്സമയം നേരിട്ട് ഈ ബലിയില്‍ സംബന്ധി്ക്കാന്‍ സാധിച്ചു.
അടുത്തയാഴ്ച ഇതുപോലെ ടെറസില്‍ നിന്നുകൊണ്ട് ദിവ്യബലി അര്‍പ്പിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടെന്ന് അച്ചന്‍ വ്യക്തമാക്കി. ഇറ്റലി മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്.