Tuesday, January 21, 2025
spot_img

പാപ്പുവ ന്യൂ ഗിനിയയിലെ പ്രശ്ന ങ്ങൾക്കിടയിലും മിഷനറിമാർ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നു

സെപ്റ്റംബറിൽ പാപ്പുവ ന്യൂ ഗിനിയ ഫ്രാൻസിസ് മാർപാപ്പയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, വിദൂര സമൂഹങ്ങൾക്ക് വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് സുവിശേഷം പ്രചരിപ്പിക്കുകയാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് മിഷനറിമാർ.
സർക്കാർ പിന്തുണയുടെ അഭാവം മൂലം നിരവധി വെല്ലുവിളികൾ നേരിടുന്ന പാപുവ ന്യൂ ഗിനിയയുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കത്തോലിക്കാ സഭ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സെപ്തംബർ 6-9 തീയതികളിൽ രാഷ്ട്രത്തിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാപുവ ന്യൂ ഗിനിയ പ്രവിശ്യയിലെ മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാദർ സിൽവസ്റ്റർ വാർവാക്കായി ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇടവക പ്രവർത്തനങ്ങളും അധ്യാപനവും നഴ്‌സിങ് ജോലികളും നിർവഹിക്കുന്ന മിഷനറിമാർ നിലവിൽ ഏഴ് രൂപതകളിൽ പ്രവർത്തിക്കുന്നു. ഫാദർ വാർവാക്കായി വിശദീകരിച്ചതുപോലെ, കത്തോലിക്കാ വിശ്വാസത്തിൻ്റെ വികാസത്തിന് സ്കൂളുകൾ നിർണായകമായതിനാൽ അവർ സേവനം അനുഷ്ഠിക്കുന്ന മിക്ക ഇടവകകളിലും ഓരോ സ്‌കൂളുകളും ഉണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!