Wednesday, January 15, 2025
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇത്തവണത്തെ പെസഹ വനിത ജയിലില്‍

    വത്തിക്കാന്‍സിറ്റി: പെസഹാവ്യാഴാഴ്ച യിലെ തിരുക്കര്‍മ്മങ്ങള്‍ ഇത്തവണ ഫ്രാന്‍സിസ് മാര്‍പാപ്പ ആചരിക്കുന്നത് റെബീബിയായിലെ വനിതകളുടെ ജയിലില്‍. അന്നേ ദിവസം ജയില്‍വാസികളെയും സ്റ്റാഫ് മെംബേഴ്‌സിനെയും പാപ്പ കാണുകയും തിരഞ്ഞെടുത്തവരുടെ കാലുകള്‍ പെസഹാനുസ്മരണത്തിന്റെ ഓര്‍മ്മ പുതുക്കി കഴുകിചുംബിക്കുകയും ചെയ്യും. ഇത് രണ്ടാം തവണയാണ് പാപ്പ ഈ ജയിലില്‍ എത്തുന്നത്. 2015 ലാണ് പാപ്പ ഇതിന് മുമ്പ് ഈ ജയിലില്‍ എത്തിയത്. അന്ന് ട്രാന്‍സെക്ഷ്വല്‍ വ്യക്തിയുള്‍പ്പെടെയുള്ളവരുടെ കാലുകള്‍ പാപ്പ കഴുകിയിരുന്നു.

    മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നത് പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ സമൂഹത്തിലാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!