Tuesday, January 21, 2025
spot_img

അമ്മയാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണോ, എങ്കില്‍ ഈ തിരുവചനങ്ങള്‍ നിങ്ങള്‍ക്കുളളതാണ്

ദമ്പതികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ സവിശേഷമായ മുഹൂര്‍ത്തമാണ് തങ്ങള്‍ക്കിടയിലേക്കു ഒരു കുഞ്ഞ് വരാന്‍ പോകുന്നു എന്ന് അറിയുന്ന നിമിഷം. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ നിമിഷങ്ങള്‍ കുറെക്കൂടി പ്രധാനപ്പെട്ടതാണ്. കാരണം അവളുടെ ഉള്ളിലാണല്ലോ കുഞ്ഞ് വളരുന്നത്.

അവളാണല്ലോ അവന്റെ ഓരോ തുടിപ്പുകളും തൊട്ടറിയുന്നത്. അതുകൊണ്ട് തന്നെ അമ്മമാര്‍ പ്രാര്‍ത്ഥിച്ചൊരുങ്ങേണ്ട നിമിഷങ്ങളാണ് ഇവ. തിരുവചനത്തിന്റെ ശക്തിയാല്‍ തങ്ങളുടെ ഗര്‍ഭസ്ഥശിശുവിനെ എല്ലാവിധ അപകടങ്ങളില്‍ നിന്നും അവര്‍ രക്ഷിച്ചെടുക്കേണ്ടതുണ്ട്. ഈ തിരുവചനങ്ങള്‍ നിത്യവും ഉറക്കെ ചൊല്ലി തങ്ങളുടെ കുഞ്ഞിന് വേണ്ടി ഓരോ ദമ്പതിമാരും പ്രാര്‍ത്ഥിക്കുക.

അവിടുന്നാണ് എന്റെ അന്തരംഗത്തിന് രൂപം നല്കിയത്. എന്റെ അമ്മയുടെ ഉദരത്തില്‍ അവിടന്ന് എന്നെ മെനഞ്ഞു. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍ അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.(സങ്കീര്‍ത്തനം:139;13-14)

കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ നിന്ന് താഴേക്കു നോക്കുന്നു. അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു( സങ്കീര്‍ത്തനങ്ങള്‍ 33;13-14)

മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിന് മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിന് മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു.( ജെറമി 1;5)

അതിനാല്‍ നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്‌നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.( നിയമ 7:9)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!