പനജി:പ്രിസണ്‍ മിനിസ്ട്രിയുടെ കണ്വന്ഷന് ഇന്ന് തുടക്കമാകും. 18 വരെയാണ് കണ്വന്ഷന്. ഓള്‍ഡ് ഗോവ ജോസഫ് വാസ് റിന്യൂവല്‍ സെന്ററില്‍ വച്ചായിരിക്കും കണ്വന്ഷന്.
പ്രിസണ്മിനിസ്ട്രി ഇന്ത്യയുടെ460 വോളന്റിയേഴ്സും കര്‍ദിനാളും മൂന്ന് മെത്രാന്മാരും85 വൈദികരും 122 കന്യാസ്ത്രീകളും പങ്കെടുക്കും.
1981 ലാണ് പ്രിസണ്‍ മിനിസ്ട്രിയുടെ തുടക്കം.വടവാതൂര്‍ സെമിനാരി വിദ്യാര്‍ത്ഥികളായിരുന്ന ഫ്രാന്‍സിസ് കൊടിയനും വര്‍ഗീസ് കരിപ്പേരിയുമായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്നത് പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ എന്ന പേരില്‍ ഈ ശുശ്രൂഷ 1995 ല്‍ വ്യാപകമായി. ജയില്‍പ്പുള്ളികളുടെ വിമോചനവും രക്ഷയുമാണ് ഈ ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം.