വത്തിക്കാന്‍ സിറ്റി: ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ഭക്തനായ ഫ്രാന്‍സിസ് മാര്‍്പാപ്പ, പ്രസ്തുത രൂപം സാന്‍ജോസ് ദെ ഫ്‌ളോറെസിലെ ബസിലിക്കയ്ക്ക് അയച്ചുകൊടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ദേവാലയമാണ് ഇത്.
യുവാവായിരുന്നപ്പോള്‍ ഈ ദേവാലയത്തില്‍ വച്ചാണ് ഒരു വൈദികനായിത്തീരണമെന്ന തീരുമാനം അ്‌ദ്ദേഹം എടുത്തത്. മാര്‍പാപ്പ പദവിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ രൂപം ബസിലിക്കയ്ക്ക് അയച്ചുകൊടുത്തത്. അര്‍ജന്റീനിയിലെ ബ്യൂണസ് അയേഴ്‌സിലാണ് ഫ്‌ളോറെസ്.