Wednesday, January 15, 2025
spot_img
More

    മാതാവിലേക്ക് കൂടുതല്‍ അടുക്കാന്‍ ആഗ്രഹമുള്ളവരോടായി…

    മാതാവിനോടുള്ള കൂടുതല്‍ ഭക്തിയില്‍ വളരാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? മാതാവിനെക്കുറിച്ചുള്ള നല്ല പു്‌സ്തകങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക എന്നതാണ് അതിലൊരു വഴി. മലയാളത്തിലും ഇംഗ്ലീഷിലുമായി മാതാവിനെക്കുറിച്ച് നിരവധി പുസ്തകങ്ങളുണ്ട്. അവയില്‍ നിന്ന് ഇഷ്ടമുളളവ തിരഞ്ഞെടുത്ത് വായിക്കുക.

    മരിയന്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയാണ് മറ്റൊന്ന്. മാതാവിനെക്കുറിച്ചുളള നിരവധിയായ പ്രഭാഷണങ്ങള്‍, പുസ്തകമെന്നതുപോലെ മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്. അവ കേള്‍ക്കുക. മാതാവിന്റെ രൂപമോ ഫോട്ടോയോ പ്രത്യേകമായി അലങ്കരിച്ചുവയ്ക്കുക. ഇതുവഴി മാതാവിന് സവിശേഷമായ സ്ഥാനം നമ്മുടെ ജീവിതത്തിലും കുടുംബത്തിലുമുണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മാതാവിനെക്കുറിച്ചുളള ഗീതങ്ങള്‍ പാടുക.

    എത്രയോ ഭക്തിഗാനങ്ങളാണ് മാതാവിനെക്കുറിച്ചുള്ളത്. അവ സമയം പോലെ കേള്‍ക്കുക. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയാണ് മറ്റൊന്ന്. വിശുദ്ധഗ്രന്ഥത്തിലുള്ള മരിയന്‍ ഭാഗം വായിച്ച് ധ്യാനിക്കുകയും ചെയ്യാം. കൂടാതെ നസ്രത്ത് മുതല്‍ കാല്‍വരി വരെ മാതാവിനൊപ്പം ഒരു ധ്യാനസഞ്ചാരം നടത്തുക.

    ഇങ്ങനെയെല്ലാം മാതാവിനോടുള്ളസ്‌നേഹത്തില്‍ നമുക്ക് ആഴപ്പെടാന്‍ കഴിയും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!