ബാംഗ്ലൂര്: അപ്പസ്‌തോലിക് കാര്‍മ്മല്‍ സി്‌സ്‌റ്റേഴ്‌സ് സംഘടിപ്പിച്ച ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തമായിരുന്നു, ക്രിസ്തുമസിന് മുന്നോടിയായി സേക്രട്ട് ഹാര്‍ട്ട് ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ക്രി്‌സ്തുമസ് ആഘോഷങ്ങളിലെപ്രധാന ആകര്‍ഷണം ട്രാന്‍സ്‌ജെന്‍ഡേഴ്‌സായിരുന്നു.
57 ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് പ്രത്യേക ക്ഷണിതാക്കളായി ഈക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തത്. ക്രിസ്തുമസ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കമ്മ്യൂണിറ്റിയെ പങ്കെടുപ്പിച്ചത്ഇതിന്റെ ഭാഗമായിട്ടാണെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര് ക്ലാരിസ് വ്യക്തമാക്കി.
2011 ലെ സര്‍വ്വേ പ്രകാരം 487,803 ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ഇന്ത്യയിലുള്ളത്. ബാംഗ്ലൂര് മാത്രം പതിനായിരത്തോളം ട്രാന്‍സ്ജെന്‍ഡേഴ്‌സുണ്ട്.