നവംബർ 11 – ഔർ ലേഡി ഓഫ് ദ് പോർച്ചുഗീസ് (1546)
മഠാധിപതി ഓർസിനി എഴുതി: “ഈ ദിവസം,1546-ൽ, ഈസ്റ്റ് ഇൻഡീസിലെ ഡിയു കോട്ടയ്ക്ക് മുൻപിൽ, ഏഴ് മാസത്തോളം ഉണ്ടായിരുന്ന അവിശ്വാസികൾക്ക് മേൽ പോർച്ചുഗീസുകാർ ഒരു വലിയ വിജയം നേടി. നമ്മുടെ മാതാവ് ചുവരുകളിൽ പ്രത്യക്ഷപ്പെട്ട് ശത്രുപാളയത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ, ഒരു കൊടുങ്കാറ്റു പോലെ അവർ അത് എടുത്തിട്ട് പോയേനെ “.
പോർച്ചുഗീസുകാർ 1535 നവംബർ 20-ന്, ഇന്ത്യയുമായുള്ള തങ്ങളുടെ ലാഭകരമായ വ്യാപാരം സംരക്ഷിച്ചുകൊണ്ട്, മേഖലയിലെ പോർച്ചുഗീസ് സ്വാധീനത്തിൻ്റെയും അധികാരത്തിൻ്റെയും പ്രതീകമായ ഡിയൂ കോട്ട പണിയാൻ തുടങ്ങി, ക അടുത്ത വർഷം ഫെബ്രുവരി 29-ന് പണി പൂർത്തിയാക്കി. വൃത്താകൃതിയിലുള്ള കോട്ടയുടെ നല്ല ഉയരവും കനവുമുള്ള ചുവരുകൾ,l ഉറപ്പുള്ള കല്ലും ചുണ്ണാമ്പും കൊണ്ട് നിർമ്മിച്ചതാണ്. ഈ ഉറച്ച മതിലുകൾക്ക് തൊട്ടുമുമ്പ് ഒരു ആഴത്തിലുള്ള കിടങ്ങുണ്ടായിരുന്നു, കോട്ടയ്ക്ക് ത്രികോണാകൃതിയിലുള്ള മൂന്ന് കൊത്തളങ്ങളുണ്ടായിരുന്നു. മുന്നൂറ്റി അൻപത് പേരടങ്ങുന്ന പട്ടാളത്തിനൊപ്പം, പതിനൊന്ന് കപ്പൽപ്പടയുടെ പിന്തുണ അതിനുണ്ടായിരുന്നു. മാനുവൽ ഡി സൂസയെ കോട്ടയുടെ ആദ്യ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തു.
അധികം കഴിയും മുൻപേ പോർച്ചുഗീസുകാർ ശക്തരായ ഓട്ടോമൻ പടയാൽ വളയപ്പെട്ടു. 1538 സെപ്റ്റംബറിൽ, 72 കപ്പലുകൾ അടങ്ങുന്ന പട അവരെ ഉപരോധിച്ചു. തുർക്കികൾ കുറഞ്ഞത് 20,000 പേരുടെ സൈന്യവുമായാണ് എത്തിയത്, പോർച്ചുഗീസിന്റെ മുഴുവൻ പട്ടാളവും നോക്കിയാലും 400 പേരേ ഉണ്ടാകുമായിരുന്നുള്ളു.
തീവ്രമായ ബോംബാക്രമണത്തിന് ശേഷവും നിരവധി യുദ്ധങ്ങൾ ഉണ്ടായി. സമയം പോകും തോറും പോർച്ചുഗീസുകാർക്ക് ആളുകളുടെയും വെടിക്കോപ്പുകളുടെയും രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു, മതിയായ പോഷകാഹാരക്കുറവ് സ്കർവി രോഗവും വലിയ ബുദ്ധിമുട്ടും ഉണ്ടാക്കി.പ്രതിരോധത്തിലുള്ള പോർച്ചുഗീസുകാർ അവരുടെ അവസാന ശ്രമമെന്ന നിലയിൽ തീവ്രയുദ്ധത്തിലായിരുന്നു. കോട്ടയിൽ 40-ൽ താഴെ ആളുകൾ മാത്രം ജീവനോടെ അവശേഷിച്ചിരുന്നപ്പോൾ പെട്ടെന്ന് യുദ്ധം അവസാനിച്ചു.
‘അജ്ഞാതമായ കാരണങ്ങളാൽ’ ആണ് ക്രൂരന്മാരായ തുർക്കികൾ ഉപരോധം ഉപേക്ഷിച്ച് കപ്പൽ കയറി പലായാനം ചെയ്തത് എന്ന് ആധുനിക ചരിത്രം രേഖപ്പെടുത്തുന്നു. കഠിനയുദ്ധത്തിലായിരുന്ന തുർക്കി സൈന്യത്തിന്, എതിരാളികളുടെ പ്രതിരോധം തകർന്നെന്നും തങ്ങൾക്ക് വിജയം സുനിശ്ചിതമാണെന്നും വ്യക്തമായി അറിയാമായിരുന്നു, അതുകൊണ്ട് അവർ പെട്ടെന്ന് സ്ഥലം വിട്ടതിന് നിശ്ചയമായും ഒരു കാരണം ഉണ്ടായിരിക്കണം. പോർച്ചുഗീസ് പ്രതിരോധക്കാർക്ക് വേണമെങ്കിൽ പറയാമായിരുന്നു, അവരുടെ ധീരമായ പോരാട്ടത്തിന്റെ ഫലമായിരുന്നു ഈ വിജയം എന്നോ, ദൃഡനിശ്ചയത്തോടെ എല്ലാ തരത്തിലും ആക്രമണത്തെ ചെറുത്തത് കൊണ്ടാണ് തുർക്കിപ്പട തോറ്റോടിയതെന്നോ മറ്റോ. എന്തായാലും, പോർച്ചുഗീസുകാർ സാക്ഷ്യപ്പെടുത്തിയത് കോട്ടമതിലിൽ പരിശുദ്ധ അമ്മ പ്രത്യക്ഷയായത് കണ്ട് ഭയന്നിട്ടാണ് അവർ പ്രാണനും കൊണ്ടോടിയത് എന്നാണ്.
1546-ൽ ഈസ്റ്ററിൻ്റെ തലേദിവസം ഡിയുവിൽ രണ്ടാമത്തെ ആക്രമണം ഉണ്ടായി. ഇത്തവണ, തുർക്കിപ്പട കോട്ട പിടിച്ചെടുക്കാൻ നടത്തിയ ശ്രമത്തെ പോർച്ചുഗീസ് സൈന്യം, അവർ നടത്തിയിട്ടുള്ള ഉഗ്രപോരാട്ടങ്ങളിൽ ഒന്നായി ചരിത്രം രേഖപ്പെടുത്തിയ യുദ്ധം നടത്തി പരാജയപ്പെടുത്തി. 1546 ഏപ്രിൽ 20 മുതൽ നവംബർ 7 വരെ ഉപരോധം മാറ്റമില്ലാതെ തുടർന്നു, ഒടുവിൽ വൈസ്രോയി ജുവാൻ ഡി കാസ്ട്രോയുടെ കീഴിൽ ഒരു പോർച്ചുഗീസ് കപ്പൽ രംഗത്തിറങ്ങി.
ഡിയുവിലെ പോർച്ചുഗീസ് വിജയം, മേഖലയിലെ പോർച്ചുഗീസ് ആധിപത്യവും അവരുടെ സ്വാധീനവും ഉറപ്പിച്ചു. സമകാലീന വിവരണങ്ങളിൽ തീർച്ചയായും, ഉപരോധസമയത്തുണ്ടായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ അത്ഭുത ഇടപെടലിനെ പരാമർശിക്കുന്നില്ല, എന്നിരുന്നാലും ശത്രുക്കളിൽ നിന്ന് കോട്ടയെ പ്രതിരോധിക്കാനായി, കൈയിൽ ഒരു കുന്തവും പിടിച്ച് അവൾ കോട്ടയിൽ പ്രത്യക്ഷപ്പെട്ടതായി ചിലയിടത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടായിരുന്നു.