Wednesday, January 15, 2025
spot_img
More

    സുരക്ഷാവലയം ഭേദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശ്ലേഷിച്ച ആ പയ്യന്‍ ഇന്ന് സെമിനാരിക്കാരന്‍

    2013 ലെ ലോകയുവജനസംഗമവേദിയാണ് പശ്ചാത്തലം. റിയോ ഡി ജനെയ്‌റോയിലായിരുന്നു അത്തവണത്തെ ലോകയുവജനസംഗമം. ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങില്‍ പങ്കെടുക്കുന്ന സമയം.

    ഈ സമയത്താണ് ചുറ്റുമുള്ള സുരകഷാവലയങ്ങളെ ഭേദിച്ചുകൊണ്ട് ഒരു 9 വയസുകാരന്‍ മാര്‍പാപ്പയുടെ അടുക്കലെത്തിയത്. മാര്‍പാപ്പയെ അവന്‍ കെട്ടിപ്പുണര്‍ന്നു.പാപ്പ അവനെയും. അന്ന് അവന്‍ മാര്‍പാപ്പയോട് ഒരു കാര്യം പറഞ്ഞു. ഇന്ന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അവന്റെ ആഗ്രഹസാഫല്യത്തിന്റെ ആദ്യ പടിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബ്രിട്ടോയെന്ന് പേരുള്ള ആ പയ്യന്‍ ഇന്ന് സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നു. ബ്രസീലിലെ കാംപോ ഗ്രാന്‍ഡെ അതിരൂപത സെമിനാരിയിലാണ് ബ്രിട്ടോ ചേര്‍ന്നിരിക്കുന്നത്.

    മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച തന്നിലെ ദൈവവിളിയുടെ ജ്വാല ആളിക്കത്തിക്കാന്‍ ഇടയാക്കിയെന്നാണ് ബ്രിട്ടോയുടെസാക്ഷ്യം. അഞ്ചാം വയസുമുതല്‍ അള്‍ത്താര ബാലനായി സേവനം ചെയ്തിരുന്നു. അന്നുമുതല്‌ക്കേയുളള ആഗ്രഹമായിരുന്നു കുര്‍ബാന അര്‍പ്പിക്കണം എന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമായി ബ്രിട്ടോ ്അനുസ്മരിക്കുന്നത് തന്റെ ദിവ്യകാരുണ്യസ്വീകരണദിവസമാണ്..

    ഏഴാം വയസിലാണ് തനിക്ക് വൈദികനാകണമെന്ന ആഗ്രഹം താന്‍ തുറന്നുപറഞ്ഞതെന്നും ബ്രിട്ടോ അനുസ്മരിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!