Wednesday, January 15, 2025
spot_img
More

    ഫിലിപ്പൈന്‍സില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിക്കുന്നു, ആശങ്കയും വേദനയും പ്രകടിപ്പിച്ച് കര്‍ദിനാള്‍ ടാഗ്ലെ

    മനില: ഫിലിപ്പൈന്‍സില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കയും സങ്കടവും പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ ടാഗ്ലെ. ക്രിസ്തുമസിന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള തന്റെ ഉത്കണ്ഠ അറിയിച്ചത്.

    എല്ലാവരെയും സാംസ്‌കാരികമായ ഒരു നവീകരണത്തിന് വേണ്ടി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.യുവജനങ്ങള്‍ തങ്ങളുടെ ജീവിതം അവസാനിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വളരെ ദയനീയവും സങ്കടകരവുമാണ്. ക്രിസ്തുമസ് കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവത്തിന്റെ രക്ഷയെക്കുറിച്ചാണ്, നാശത്തെക്കുറിച്ചല്ല.

    മാനസികരോഗങ്ങളും ആത്മഹത്യയും വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ച് ഒരു പഠനം നടന്നത് കഴിഞ്ഞ സെപ്തംബറിലായിരുന്നു.ലോയിലോ പ്രോവിന്‍സിലാണ് പഠനം നടന്നത്. 2016 നും 2019നും ഇടയില്‍ ഒമ്പതു മുതല്‍ 21 വരെ പ്രായമുള്ള 179 പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതില്‍ 35 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ 2018 ജൂണ്‍ മുതല്‍ 2019വരെ വിവിധപ്രായത്തില്‍ ആത്മഹത്യാശ്രമം നടത്തിയവരെല്ലാം അതില്‍വിജയിക്കുകയും ചെയ്തു.കുടുംബത്തിലും പ്രണയബന്ധങ്ങളിലുമുണ്ടായ പ്രശ്‌നങ്ങള്‍, പഠന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു ആത്മഹത്യാകാരണങ്ങള്‍.

    എല്ലാ വ്യക്തികളും രണ്ടു പ്രധാനപ്പെട്ട സമ്മാനങ്ങളെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ എന്ന സമ്മാനം,ക്രിസ്തുവെന്ന സമ്മാനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!