Wednesday, January 29, 2025
spot_img
More

    ചെല്ലാനത്തേക്ക് പാലാ രൂപത ദുരിതാശ്വാസസഹായം എത്തിച്ചു

    പാലാ: പാലാ രൂപതയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിന്റെ നേതൃത്വത്തില്‍ ചെല്ലാനം പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് സഹായമെത്തിച്ചു. പാലാ രൂപതയിലെ ഇടവകകളില്‍ നിന്നും സന്യാസഭവനങ്ങളില്‍ നിന്നും സമാഹരിച്ചതും സംഭാവനകള്‍കൊണ്ട് വാങ്ങിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും സാനിറ്ററി ഐറ്റംസും കടലാക്രമണം തടയാന്‍ മണ്ണ് നിറയ്ക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകളുമാണ് സഹായമായി എത്തിച്ചത്.

    സഹായസംഘത്തിന്റെ യാത്ര പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫഌഗ് ഓഫ് ചെയ്തു. തീരപ്രദേശങ്ങളിലും കുട്ടനാടന്‍പ്രദേശങ്ങളിലുമുളളവര്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതെ വന്നാല്‍ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്കുമെന്നും അദ്ദേഹം അറിയിച്ചു,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!