Wednesday, January 15, 2025
spot_img
More

    മധ്യപ്രദേശിലെ ക്രൈസ്തവദേവാലയത്തില്‍ കുരിശില്‍ കാവിക്കൊടിയും ഒപ്പം ജയ് ശ്രീറാം വിളിയും

    ജാബുവ: മധ്യപ്രദേശിലെ ജാബുവായിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശില്‍ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് കാവിക്കൊടി നാട്ടി. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും ഇതില്‍ പെടുന്നു. ഞായറാഴ്ചയാണ് ഈ അനിഷ്ടസംഭവം നടന്നത്. ഇരുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ജയ് ശ്രീറാം വിളികളോടെ പ്രാര്‍ത്ഥനാലയത്തിലെത്തി കാവിക്കൊടി നാട്ടിയത്.

    2016 മുതല്‍ ഈ പ്രാര്‍തഥനാലയത്തില്‍ ആരാധനകള്‍ക്കായി വിശ്വാസികള്‍ ഒരുമിച്ചുകൂടാറുണ്ട്. കാവിക്കൊടിനാട്ടിയവര്‍ പിന്നീട് സംഭവത്തില്‍ തന്നോട് മാപ്പു പറഞ്ഞതായി പാസ്റ്റര്‍ അറിയിച്ചു. അതുകൊണ്ടു പരാതി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!