Wednesday, January 15, 2025
spot_img
More

    കോവിഡ് കാലത്തെ അതിജീവിക്കാന്‍ പോരാടുമ്പോള്‍ മദ്യശാലകള്‍ തുറക്കാനുള്ള വഴികള്‍ അന്വേഷിക്കുന്ന രീതി അപലപനീയം: ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

    കായംകുളം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.

    കോവി്ഡ് 19 മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ വഴി അന്വേഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

    മദ്യലഭ്യത കുറഞ്ഞതോടെ കുടുംബത്തിലെ സമാധാനാന്തരീക്ഷം വളര്‍ന്നു. മദ്യപാനാസക്തി ഉള്ളവര്‍ക്ക് മാനസിക ആരോഗ്യവും ശാരീരിക സൗഖ്യവും കൈവരുകയും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!