Wednesday, January 15, 2025
spot_img
More

    ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യവുമായി കൊളംബിയ

    കൊളംബിയ: ലോകത്തിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം വിശ്വാസികളെയും അവിശ്വാസികളെയും ഒന്നുപോലെ ആകര്‍ഷിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. കൊളംബിയായിലെ ബാറന്‍ക്വില്ലായിലാണ് ഈ വലിയ തിരുപ്പിറവി ദൃശ്യം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഏകദേശം നാലര ഏക്കറോളം സ്ഥലത്താണ് തിരുപ്പിറവി ദൃശ്യം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തിന് ശേഷവും അതിന് മുമ്പുമായി ബന്ധപ്പെട്ട 90 ഓളം പേര്‍ ഇതില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട്.

    ഈ തിരുപ്പിറവി ദൃശ്യം ഇതുവരെ നാലുതവണ ഗിന്നസ് റിക്കാര്‍ഡില്‍ കടന്നുകൂടിയിട്ടുണ്ട്. യൗസേപ്പിതാവിന്റെ പണിശാല, ഹേറോദോസിന്റെ കൊട്ടാരം,പുല്‍ക്കൂട് തുടങ്ങിയവയെല്ലാം ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി എട്ടുവരെ പ്രദര്‍ശനം ഉണ്ടാകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!