Wednesday, January 15, 2025
spot_img
More

    ദിവ്യബലി മധ്യേ കൂട്ടക്കുരുതി ചെയ്യപ്പെട്ടവരുടെ രക്തസാക്ഷിത്വം; നാമകരണത്തിനുള്ള രൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

    ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദ് ദേവാലയത്തില്‍ ദിവ്യബലി മധ്യേ നടന്ന കൂട്ടക്കുരുതിയില്‍ ജീവത്യാഗം സംഭവിച്ചവരുടെ നാമകരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. രണ്ടുവൈദികരുള്‍പ്പടെ 48 പേരാണ് 2010 ഒക്ടോബര്‍ 31 ന് നടന്ന ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഔര്‍ ലേഡി ഓഫ് ഡെലിവറന്‍സ് ദേവാലയത്തില്‍ വച്ചായിരുന്നു ദുരന്തം അരങ്ങേറിയത്.

    ദിവ്യബലി അര്‍പ്പിക്കുകയായിരുന്ന വൈദികനും കുമ്പസാരിപ്പിക്കുകയായിരുന്ന വൈദികനുമാണ് ആക്രമണത്തില്‍ മരണമടഞ്ഞത്. 150 പേരായിരുന്നു അന്ന് ദേവാലയത്തില്‍ ഉണ്ടായിരുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ 48 പേര്‍ കൊല്ലപ്പെട്ടു. ഗര്‍ഭിണിയും മൂന്നു മാസം മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു.

    ഇവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള പ്രാഥമികവും പ്രാദേശികവുമായ അന്വേഷണ നടപടിക്രമങ്ങളാണ് പൂര്‍ത്തിയായത്. കൂട്ടക്കുരുതിയുടെ ഒമ്പതാം വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!