കൊച്ചി: കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്റെ സുപ്രധാനനീക്കം എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും തെറ്റിദ്ധാരണജനകമാണെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരെ സഭയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.
ഫ്രാന്‍സിസ് മാര്‍പാപ്പയോ പൗരസ്ത്യതിരുസംഘമോ സീറോ മലബാര്‍ സിനഡിന്റെ ചര്‍ച്ചാവിഷയങ്ങളെക്കുറിച്ചും എറണാകുളം-അങ്കമാലിഅതിരൂപതയുടെ ഭരണസംവിധാനത്തെക്കുറിച്ചും നേരത്തെ ഔദ്യോഗികമായി നല്‍കിയതല്ലാതെ പുതിയ നിര്‍ദ്ദേശങ്ങളൊന്നും നല്കിയിട്ടില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.