തൃശൂര്:ഇന്ത്യ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോലൈഫ് റാലി അടുത്തവര്‍ഷം തൃശൂരില്‍ നടക്കും. തൃശൂര്‍ അതിരൂപതയാണ് ആതിഥേയര്‍. ഭ്രൂണഹത്യക്കെതിരെ ശബ്്ദിക്കുന്നതിനായി 2022 ലാണ് ഇന്ത്യമാര്‍ച്ച് ഫോര്‍ ലൈഫ് ആരംഭിച്ചത്. ഈ വര്‍ഷത്തെ റാലി പൂനെയില്‍ നടന്നു. പൂനെയില്‍ നടന്നസമാപനച്ചടങ്ങില്‍ വച്ച് തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടി ഇന്ത്യമാര്‍ച്ച് ഫോര്‍ ലൈഫ് ബാനറും പരിശുദ്ധ കന്യാമറിയത്തിന്റെ ഛായാചിത്രവും ഏറ്റുവാങ്ങി.